Uncategorized

പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി ടിഎംസി ഓഫീസില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മന്ത്രിയുമായ ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിര്‍ഭും ജില്ലയില്‍ തന്റെ വസതിക്ക് സമീപത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനകത്താണ് ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.ടിഎംസി ഓഫീസില്‍ നിന്നും ആശിഷ് ബാനര്‍ജിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആശിഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button