Uncategorized

തലശേരിയിലെ ബിജെപി നേതാവിന്റെ അത്മഹത്യ: യൂത്ത് കോൺഗ്രസ് സം സ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

കണ്ണൂർ: തലശേരിയിൽ ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യുത്ത് കോൺ ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊര പ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്.

ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മി റ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ജീവനൊടുക്കിയ കേസിലാണ് വൈശാഖി നെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ആത്മഹ ത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതിശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാ ങ്ങിയിരുന്നു. ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനകത്തും നൽകി. ഈ മാസം ആദ്യം പണം തിരിച്ച് നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാ ലിക്കാതായതോടെ രതിശൻ ജീവനൊടു ക്കുകയായിരുന്നു. രതിശൻ്റെ ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളി ലെ സ്വന്തം ഓഫിസ് മുറിയിൽ രതിശനെ തൂ ങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പുലർ ച്ചെ വീട്ടിൽനിന്ന് ഇറങ്ങിയ രതിശൻ ഓഫീ സിലെത്തി ജീവനൊടുക്കുകയായിരുന്നു. പ്ര ധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയാറാക്കി നൽകുകയായി രുന്നു രതിശൻ ഓഫീസ് കേന്ദ്രീകരിച്ച് നട ത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button