Uncategorized
സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസ് യാത്രാ ഇളവ്.

കണ്ണൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിലും ഓഗസ്റ്റ് 11, 13 തീയതികളിൽ നടക്കുന്ന റിഹേഴ്സലിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസ് യാത്രാ ഇളവ് അനുവദിക്കാൻ തീരുമാനം.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് ഇളവ് അനുവദിക്കുന്നത്.




