Uncategorized

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മരുന്ന് മോഷണം: നഷ്ടപ്പെട്ടത് ലഹരിയായി ഉപയോഗിക്കാനാവുന്ന ഗുളികകള്‍; അന്വേഷണത്തിലും പ്രതിസന്ധി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം പോയതില്‍ സംഭവിച്ചത് ഗുരുതര വീഴ്ച. മാനസിക പ്രശ്നങ്ങൾക്കും, അപസ്മാരത്തിനും നൽകുന്ന ഇഞ്ചക്ഷൻ മരുന്നുകളാണ് മോഷ്ടിക്കപ്പെട്ടത്. ലഹരിയായി ഉപയോഗിക്കാൻ പറ്റുന്ന മരുന്നുകളാണിവ. ആറ്, ഏഴ് എണ്ണം വീതമാണ് കാണാതായത്. ഈ മരുന്നുകള്‍ ലഹരിയായി ഉപയോഗിക്കാമെന്ന് അറിയാവുന്ന വ്യക്തിയാകാം പ്രതിയെന്നാണ് പൊലീസ് നിഗമനം. അതേസമയം, പരാതി നല്‍കിയെങ്കിലും ആശുപത്രി അധികൃതര്‍ മൊഴി നല്‍കാത്തതിനാല്‍ പൊലീസിന് കേസെടുക്കാനായിട്ടില്ല. സിസിടിവി ഇല്ലാത്തതും അന്വേഷണത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

നർകോട്ടിക് പരിധിയിൽ ഗുളികകള്‍ 14-ാം വാർഡിൽ നിന്നും മോഷണംപോയത്. വാര്‍ഡിലെ സ്റ്റോര്‍ കുത്തിത്തുറന്നായിരുന്നു മോഷണം. ഫാർമസിയിൽ നിന്നും നഴ്സിങ് സ്റ്റേഷനിലേക്ക് കൊടുത്ത മരുന്നുകളാണ് കാണാതായത്. ആശുപത്രി അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികളെ അടിയന്തരമായി കണ്ടെത്തണമെന്ന് ആരോഗ്യവകുപ്പും ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button