Uncategorized

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഓഹരി വിപണി കനത്ത ഇടിവില്‍

പശ്ചിമേഷ്യയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷം നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ നിഫ്റ്റി 50യും സെന്‍സെക്‌സും വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ആദ്യഘട്ട വ്യാപാരത്തില്‍ നിഫ്റ്റി 50 142.40 പോയിന്റ് (0.59%) ഇടിഞ്ഞ് 24,191.90ലെത്തി. സെന്‍സെക്‌സ് 532.35 പോയിന്റ് (0.68%) താഴ്ന്ന് 77,619.10ലായി.

ബ്രേഡര്‍ വിപണിയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്ക്യാപ് 0.02% താഴ്ന്നപ്പോള്‍ നിഫ്റ്റി സ്‌മോള്‍ക്യാപ് 0.09% ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു.സെക്ടര്‍ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് എന്നിവയും നഷ്ടത്തില്‍ വ്യാപാരം നടത്തി. അതേസമയം നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

അമേരിക്ക തുടര്‍ച്ചയായി ഒമ്പതാം ദിവസവും ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയത് വിപണിയെ പ്രതികൂലമായി ബാധിച്ചു. സംഘര്‍ഷം രൂക്ഷമായതുമൂലം ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. ജൂലൈ ഫ്യൂച്ചേഴ്‌സ് കരാര്‍ ബാരലിന് 90.23 ഡോളര്‍ എന്ന നിലയില്‍ വ്യാപാരം നടത്തി. ഇത് 2.4 ശതമാനം വര്‍ധനയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button