Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങുടെ നേതൃത്വത്തിൽ പാറത്തോട് പ്രത്യാശ AA കൂട്ടായ്മയെ ആദരിച്ചു.

BEYOND THE BUZZ എന്ന പേരിൽ അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറത്തോട് പ്രത്യാശ എ എ കൂട്ടായ്മയെ ആദരിക്കുകയും അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു..
ലഹരിയിൽ നിന്ന് വിടുതൽ പ്രാപിച്ചതിന്റെ സന്തോഷങ്ങളും ഗുണങ്ങളുമൊക്കെ അംഗങ്ങൾ പങ്കുവെച്ചു.
ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ സമ്മാനങ്ങൾ നൽകി അവരെ ആദരിച്ചു. ദേവസ്യ, ജോസഫ് , ടോമി, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ ,PTA പ്രസിഡന്റ് മാത്യു കാരക്കാട്ട്, MPTA പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർമാരായ സോളി ജോസഫ് , ജോസ് ജോസഫ് ,എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button