Uncategorized

തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ

തലശ്ശേരി: തലശേരിയിൽ വൻ എംഡിഎംഎ വേട്ട. മിഠായി കടലാസിൽ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസിൽ തലശ്ശേരി ചിറക്കര സ്വദേശി മുഹമ്മദ് സമീൽ പിടിയിലായി. 185 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടികൂടിയത്….

വിദ്യാർഥികളെ അടക്കം ലക്ഷ്യമിട്ടാണ് സമീൽ മിഠായിക്കവറിൽ ലഹരിയെത്തിച്ചതെന്നാണ് അനുമാനം. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തലശേരി എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സമീലിനെ പിടികൂടിയത്.

തുടർന്ന് സമീലിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂളറിനുള്ളിൽ കവറുകളിലാക്കി സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തി. ഡാൻസാഫ് ടീമും തലശേരി എഎസ്‌പിയുടെ സംഘവും ചേർന്നായിരുന്നു ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പരിശോധന നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button