Uncategorized

മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച് ലഹരിവിരുദ്ധ സ്വാക്വാഡിലെ ഉദ്യോഗസ്ഥര്‍; സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി. ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നിതിനിടെ ലഹരിവിരുദ്ധ സ്വാക്വാഡിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ നടപടി സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി തന്നെ എസ്പി നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button