Uncategorized
തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരപരിക്ക്; സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാനേതാവിന് ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിൽനിന്നുള്ള ബിജെപി കൗൺസിലർ കൂടിയായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ജൂൺ 24-ാം തീയതി രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. നിലവിൽ കിഴക്കൻ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ശശി ചന്ദന.
ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ മന്ദാവാലി വാർഡിനെയാണ് ശശി ചന്ദന പ്രതിനിധീകരിക്കുന്നത്. കന്നുകാലി തന്നെ മുന്നിൽനിന്ന് ആക്രമിക്കുയായിരുന്നെന്ന് ശശി ചന്ദന പറഞ്ഞു. ‘വായുവിൽ ഉയർന്നുപൊങ്ങി നിലത്തുവീണു. തല നിലത്തിടിക്കുകയും മറ്റ് കുറച്ച് പരിക്കുകൾ ഏൽക്കുകയും ചെയ്തു, അവർ വാർത്താ ഏജൻസിയായ പിടിഐയോട് ഫോണിൽ പ്രതികരിച്ചു.




