Uncategorized
മാസപ്പടി കേസ്; വീണ വിജയൻ്റെ ബാങ്ക് ലോക്കറിൽ ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന, ബാങ്കിന് മുന്നിൽ അതീവ സുരക്ഷ

തിരുവനന്തപുരം: മാസപ്പടി കേസിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ്റെ ബാങ്ക് ലോക്കർ ഇഡി ഉദ്യോഗസ്ഥർ പരിഗോധിക്കുന്നു. ആയുർവേദ കോളേജിൻ്റെ മുന്നിലുള്ള എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വർണമുൾപ്പെടെയുള്ള ലോക്കർ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിരുന്നു. നിലവിൽ പരിശോധന തുടരുകയാണ്.




