Uncategorized
യുണൈറ്റഡ് മർച്ചന്റ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബുഷ്റ ചിറക്കൽ മുഖ്യാതിഥിയായി. ഉന്നത വിജയികളെ ജില്ലാ ഖജാഞ്ചി ജേക്കബ് ചോലമറ്റം ആദരിച്ചു. വി.കെ.രാധാകൃഷ്ണ കെ.എം.ബഷീർ, എം.രജീഷ്, ബേബി പാറക്കൽ, എ.പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.




