Uncategorized

3 ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം, വില കുറഞ്ഞു; കേരളത്തിലെ ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾവ പ്രകാരം ഇന്ന് സ്വർണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,310 രൂപയാണ് നൽകേണ്ടി വരിക. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1,14,480 രൂപയാണ് ഇന്ന് നൽകേണ്ടത്. ജൂൺ 1 മുതൽ കഴിഞ്ഞ 3 ദിവസവും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,14,560 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെയും വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 280 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,800 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button