Uncategorized

പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നാലെ കൂട്ട നടപടി, സിബിഎസ്ഇ ചെയർമാനെയടക്കം നീക്കി; എൽപി സീതാറാം പുതിയ ചെയർമാൻ, വരുൺ ഭരദ്വാജ് സെക്രട്ടറി

ദില്ലി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാല പിന്നാലെ കൂട്ട നടപടിയുമായി കേന്ദ്രസർക്കാർ. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സി ബി എസ് ഇയുടെ പുതിയ ചെയർമാനായി എൽ പി സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിയമനങ്ങൾ. വിവാദത്തെത്തുടർന്ന് സി ബി എസ് ഇ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ രാഹുൽ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റി. കൃഷി, കർഷക ക്ഷേമ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായാണ് രാഹുൽ സിങ്ങിന്റെ പുതിയ നിയമനം. പരീക്ഷാ പുനർമൂല്യനിർണയത്തിലും കംപ്യൂട്ടർ അധിഷ്ഠിത ഓൺ സ്ക്രീൻ മാർക്കിംഗ് രീതിയിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷം വലിയ തോതിൽ വിമർശനം അഴിച്ചുവിട്ടതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ നേരിട്ട് ഇടപെട്ടതും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button