Uncategorized

അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വില, പൂന്തുറയിൽ വൻലഹരി വേട്ട പാഴ്സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വൻലഹരിവേട്ട. പൂന്തുറയിൽ പാഴ്‌സൽ കമ്പനിയിൽ നിന്നും 20കിലോ ഹാഷിഷ് ഓയിൽ ആണ് ‍ഡിആർഐ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി മാലിയിൽ കടത്താനായിരുന്നു നീക്കം. സംഭവത്തിലെ മുഖ്യപ്രതി അൽത്താഫ് പിടിയിലായിട്ടുണ്ട്. പിടികൂടിയ ലഹരിവസ്തുവിന് അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button