Uncategorized

ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം, സംഭവം പാലാരിവട്ടത്ത്; 39കാരൻ പിടിയിൽ

കൊച്ചി: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് (39) ആണ് പിടിയിലായത്. ഇയാൾ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മെയ് 12ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള ഹോസ്റ്റലിലെ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

യുവതി ബഹളംവെച്ചതോടെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button