Uncategorized

CMRL ഡയറിയിലെ പേരുകൾ കേന്ദ്രീകരിച്ചും അന്വേഷണം; ഇടപാട് നടത്തിയ നേതാക്കളും പ്രമുഖരും അന്വേഷണ പരിധിയിലെന്ന് ഇ ഡി

കൊച്ചി: സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം മാത്രമല്ല, സിഎംആര്‍എല്ലുമായി മറ്റു രാഷ്ട്രീയ നേതാക്കളും പ്രമുഖരും നടത്തിയ ഇടപാടുകളും അന്വേഷണ പരിധിയിലാണെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. സിഎംആര്‍എല്ലിന്റെ ഡയറിയിലുള്ള പേരുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

പി വി (പിണറായി വിജയന്‍), ഒ സി (ഉമ്മന്‍ചാണ്ടി), ആര്‍ സി ( രമേശ് ചെന്നിത്തല), കെ കെ ( കുഞ്ഞാലിക്കുട്ടി), ഐ കെ ( ഇബ്രാഹിം കുഞ്ഞ്) എന്നിവരുടെ പേരുകളായിരുന്നു സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നത്. സിഎംആര്‍എല്‍ സിഎഫ്ഒ കെ സി സുരേഷ് കുമാറിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡയറിയിലായിരുന്നു യുഡിഎഫ് നേതാക്കളുടെയും പേര് ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button