Uncategorized
പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി. നാടിന് അഭിമാനമായി പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി സി. നിയുക്ത.

പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയാണ് പാലപ്പുഴ സ്വദേശിനിയും പാലാ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുമായ സി. നിയുക്ത നാടിന് അഭിമാനമായി മാറിയത്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിയുക്ത പ്ലസ് ടുവിന് ബയോസയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചാണ് അഭിമാന വിജയം കരസ്ഥമാക്കിയത്. കാക്കയങ്ങാട് പാല പുഴയിലെആലക്കണ്ടി ഹൗസിൽ എം രാജേഷിന്റെയും സീ സവിതയുടെയും മകളാണ് നിയുക്ത. നക്ഷത്ര ഏക സഹോദരിയാണ് അഞ്ചാം ക്ലാസ് മുതൽ പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് നിയുക്ത പഠിച്ചത്. പഠനത്തിനിടയിൽ ഒരു കഥാസമാഹാരവും നിയുക്ത പുറത്തിറക്കിയിട്ടുണ്ട്. ‘എവിടെയാണ് നീ’ എന്ന പേരിൽ ഇറക്കിയ പുസ്തകം കഴിഞ്ഞ ഷാർജ ബുക്ക് ഫെയറിലാണ് പ്രകാശനം ചെയ്തത്. സിവിൽ സർവീസ് സ്വപ്നം കാണുന്ന നിയുക്ത ഈ സ്വപ്ന ദൂരത്തിലേക്കുള്ള യാത്ര തുടരാനുള്ള ഒരുക്കത്തിലാണ്.




