Uncategorized

പുലര്‍ച്ചെ നാലര മണി, മണ്ണാറകുളഞ്ഞിയിൽ വീട്ടിലെ ബെഡിൽ ഉറങ്ങിക്കിടന്ന ആളുടെ കാലിൽ അസാധാരണ തണുപ്പ്, ചുറ്റിക്കിടന്നത് ശംഖുവരയൻ

മണ്ണാറകുളഞ്ഞി: ഉറങ്ങിക്കിടന്ന ആളുടെ കാലിൽ പാമ്പ് ചുറ്റിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി. മാരക വിഷമുള്ള ശംഖുവരയൻ പാമ്പിനെ ടിവിക്കുള്ളിൽ നിന്ന് പിടികൂടി. മണ്ണാറകുളഞ്ഞി ആശുപത്രിക്ക് താഴെയായുള്ള ഒരു വീട്ടിൽ ഇന്ന് വെളുപ്പിനാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടിൽ കയറിയ പാമ്പ്, കിടന്നുറങ്ങുകയായിരുന്ന ആളുടെ കാലിൽ ചുറ്റിക്കിടക്കുകയായിരുന്നു.പുലർച്ചെ ഉറക്കത്തിനിടയിൽ കാലിൽ അസാധാരണമായ തണുപ്പ് തോന്നിയതിനെത്തുടർന്ന് അദ്ദേഹം പെട്ടെന്ന് കാല് കുടയുകയായിരുന്നു. ഈ സമയം കാലിൽ ചുറ്റിയിരുന്ന പാമ്പ് മുറിയിലേക്ക് തെറിച്ചുവീണു. അവിടെ നിന്നും ജനലിൽ കയറിയ പാമ്പ് പിന്നീട് മുറിയിലുണ്ടായിരുന്ന ടെലിവിഷന് ഉള്ളിലേക്ക് കയറി ഒളിച്ചിരിക്കുകയായിരുന്നു. അത്യന്തം അപകടകാരിയായ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്.

ടിവിക്കുള്ളിൽ പാമ്പ് ഒളിച്ചിരിക്കുന്നു എന്ന വിവരമറിഞ്ഞ് പ്രശസ്ത പാമ്പുപിടുത്തക്കാരനായ ഉതിമൂട് മാത്തുകൂട്ടി സ്ഥലത്തെത്തി. തുടർന്ന് ഏറെ ശ്രദ്ധയോടെ ആ ടിവി തുറന്നാണ് അദ്ദേഹം ഉള്ളിലിരുന്ന ശംഖുവരയൻ പാമ്പിനെ സുരക്ഷിതമായി പിടിച്ച് ചാക്കിലാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പാമ്പുകളെയാണ് മാത്തുകൂട്ടി ഈ പ്രദേശങ്ങളിൽ നിന്ന് പിടികൂടുകയും വനംവകുപ്പിന് കൈമാറുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button