Uncategorized

വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ച് സ്ത്രീയുടെയും സ്വർണ്ണവും പണവും കവർന്നു; 75കാരി പിടിയിൽ, കയ്യില്‍ 13 പേഴ്സുകള്‍

തൃശ്ശൂർ : തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ച് സ്ത്രീയുടെയും സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയിൽ. മുണ്ടൂർ സ്വദേശി സുകുമാരി വേണുഗോപാൽ (75) ആണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് ക്ഷേത്രത്തിൽ എത്തിയ സ്ത്രീയുടെ സ്വർണ്ണവും പണവും സുകുമാരി കവർന്നത്.

പാവറട്ടി സ്വദേശിയായ സ്ത്രീയുടെ 20,000 രൂപയും മൂന്നര പവനുമാണ് സുകുമാരി മോഷ്ടിച്ചത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 13 പേഴ്‌സുകൾ ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button