Uncategorized

“നിയമസഭ റിപ്പോര്‍ട്ടിങ്ങിൻ്റെ ആഴവും പരപ്പും അറിഞ്ഞ ലേഖകൻ”; മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരനായരുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടിയായിരുന്ന വ്യക്തിത്വമായിരുന്നു മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. എംഎൽഎയായി സഭയിൽ എത്തുമ്പോൾ ധാരാളം ഉപദേശം നൽകിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

നിയമസഭ റിപ്പോര്‍ട്ടിങ്ങിൻ്റെ ആഴവും പരപ്പും അറിഞ്ഞ ലേഖകനായിരുന്നു കെ.ജി. പരമേശ്വരന്‍ നായര്‍. മൂന്നര പതിറ്റാണ്ടു കാലം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം നിയമസഭാ റിപ്പോര്‍ട്ടിങ്ങിൻ്റെ പതിവ് രീതികളും സ്വഭാവവും അപ്പാടെ മാറ്റിക്കളഞ്ഞു.

പുതുമുഖമായി നിയമസഭയില്‍ എത്തിയ ഞാനടക്കമുള്ളവര്‍ക്ക് കെ.ജി. പരമേശ്വരന്‍ നായരുടെ റിപ്പോര്‍ട്ടുകള്‍ ഒരു റഫറന്‍സായിരുന്നു. എത്രയോ തവണ എനിക്ക് അദ്ദേഹത്തിൻ്റെ ഉപദേശങ്ങള്‍ ലഭിച്ചിരുന്നു. ദീര്‍ഘകാലം നിയമസഭ റിപ്പോര്‍ട്ട് ചെയ്തതിന് സഭ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കെ.ജി. പരമേശ്വരനായരുടെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button