Uncategorized
ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 മെയ് 24 ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

ഭാരതീയ വ്യാപാര വ്യവസായി സംഘം(BVVS) കേളകം യൂണിറ്റ് മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 മെയ് 24 ഞായറാഴ്ച രാവിലെ 9. 30 മുതൽ 1 മണി വരെ ഭാരതീയ വ്യാപാര വ്യവസായി സംഘം കേളകം ഓഫീസിൽ വെച്ച് നടക്കും. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി ജോസഫ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രശസ്ത ഡോ. ടോണി കവളക്കാട്ട് & ടീം നയിക്കുന്ന ഓർത്തോസ് സ്പെയിൻ & ജനറൽ മെഡിസിൻ രോഗനിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം സൗജന്യ ചികിത്സ. ബുക്കിങ്ങിനായി കൃപ മെഡിക്കൽസ്, ജൻ ഔഷധി, രമ്യ ഒപ്ടിക്കൽസ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
📲 9400413347
9446718045
9447684434
8304011813
9447648212




