Uncategorized
കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എം വി മനോജ് അന്തരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എം വി മനോജ് (അസിസ്റ്റന്റ് രജിസ്ട്രാർ, ജി എ ബ്രാഞ്ച് ) അന്തരിച്ചു. രാവിലെ 9.30 മുതൽ 11.30 വരെ യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ പൊതുദർശനം. സംസ്‌കാരം മെയ് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുണ്ടിക്കൽ താഴം വീട്ടിൽ നടക്കും. യൂണിയന്റെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ സർവകലാശാലാ ജീവനക്കാരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.




