Uncategorized

തിരുവനന്തപുരത്ത് 10 വയസുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്തുവയസുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പൂന്തുറയിലാണ് സംഭവം. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button