Uncategorized

പ്രോട്ടോക്കോളിൽ വിവാദം: ലോക്‌ഭവൻ നിഷേധിച്ച തമിഴ്‌നാട് മാതൃകയിൽ സത്യപ്രതിജ്ഞ

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ രാവിലെ 10 മണിക്ക് നടക്കാനിരിക്കെ സത്യപ്രതിജ്ഞയുടെ പ്രോട്ടോക്കോളിൽ വിവാദം. തമിഴ്നാട് മാതൃകയിൽ സത്യപ്രതിജ്ഞ വേണമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം അനുവദിക്കാൻ സാധിക്കില്ലെന്ന് ലോക്‌ഭവൻ അറിയിച്ചു.

തമിഴ്‌നാട് മാതൃകയിൽ മന്ത്രിമാരെയും
കോൺഗ്രസ് ദേശീയ നേതാക്കളെയും മറ്റു
വിശിഷ്ട വ്യക്തികളെയും സത്യപ്രതിജ്ഞ
വേദിയിൽ നിൽക്കാൻ
അനുവദിക്കില്ലെന്നാണ് ലോക്ഭവൻ
വ്യക്തമാക്കിയത്. ഇതോടെ ഗവർണറെ
വെല്ലുവിളിച്ച് ലോക്‌ഭവൻ നിഷേധിച്ച
മാതൃകയിൽ തന്നെ സത്യപ്രതിജ്ഞ
നടത്താനാണ് കോൺഗ്രസിന്റെ നീക്കം.
സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ മന്ത്രിമാരും
വിശിഷ്ട വ്യക്തികളും സ്റ്റേജിലെത്തും.
കോൺഗ്രസ് ദേശീയ നേതാക്കൾ
അടക്കമുള്ളവർ വേദിയിലെത്തും.

യുഡിഎഫ് മന്ത്രിസഭഅധികാരമേൽക്കുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര് തുടങ്ങിയെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button