Uncategorized
“പ്രിയപ്പെട്ട കുട്ടികൾക്ക് ഹൃദയപൂർവം, ഫലമെന്തായാലും ആത്മവിശ്വാസം കൈവിടരുത്”; എസ്എസ്എല്‍സി പരീക്ഷാ ഫലത്തിനു പിന്നാലെ കുറിപ്പ് പങ്കുവച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങളുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാനാകാത്തവരും പരാജയപ്പെട്ടവരും ആത്മവിശ്വാസം കൈവിടരുത്. ഫലം എന്തായാലും ഈ നിമിഷം മക്കൾക്ക് വേണ്ടത് രക്ഷിതാക്കളുടെ ചേർത്തുപിടിക്കലും ആത്മവിശ്വാസം നൽകുന്ന വാക്കുകളുമാണെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.




