മുസ്‌ലിം യൂത്ത് ലീഗ് “ചിറക് ” സംഘടന ക്യാമ്പയിന് തുടക്കമായി

കാക്കയങ്ങാട്: മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിക്യുടെ ആഹ്വന പ്രകാരം മണ്ഡലം- പഞ്ചായത്ത് ശാഖ തലത്തിൽ നടത്തുന്ന ചിറക് സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടന ശാക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് സവാദ് പെരിയത്തിൽ വിഷയാവതരണം നടത്തി , മണ്ഡലം ജനറൽ സെക്രട്ടറി അജ്‌മൽ ആറളം, ട്രഷറർ അസ്ലം മുഴക്കുന്ന് ആശംസ അറിയിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സലാൽ പിസി യുടെ അധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫഹദ് പുഴക്കര സ്വാഗതം ആശംസിച്ച പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് കെവി, മണ്ഡലം സെക്രട്ടറി മഹ്‌റൂഫ് സി ,msf മണ്ഡലം പ്രസിഡന്റ് ശമൽ വമ്പൻ, ജാഫർ വിളക്കോട്, റസാഖ് വിളക്കോട് ,ഷുഹൈൽ പിവി ,ശരീഫ് ,നൈസാം ,മുത്തലിബ് ,നിഹാൽ തുടങ്ങിയ മറ്റു ഭാരവാഹികൾ സംസാരിച്ചു.




