Uncategorized

സംസ്ഥാനത്ത് ഭരണസ്തംഭനം; പാഠപുസ്തക വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ രൂപീകരണം വൈകുന്നത് ഭരണനടപടിയെ ബാധിക്കുന്നു. പെരുമാറ്റച്ചട്ടം പിൻവലിക്കുകയും പുതിയ സർക്കാർ അധികാരത്തിൽ എത്താൻ വൈകുന്നത് പല പ്രശ്നങ്ങളാണ് ഉദ്യോഗസ്ഥ തലത്തിൽ ഉടലെടുക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. ഇവരെ തിരികെ മാറ്റാത്തത് വകുപ്പുതലത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് മൂലം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വിമുഖത ഉണ്ടെന്നും വിവരമുണ്ട്.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂർത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് അച്ചടി പൂർത്തിയാക്കാൻ തടസം. ഇതിൽ തീരുമാനമെടുക്കാൻ വകുപ്പ് തലത്തിൽ മന്ത്രിയില്ലാത്തതും ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

മഴക്കാല പൂർവ്വ ശുചീകരണം പാളിയിരിക്കുകയാണ്. കാലവർഷം തുടങ്ങാൻ രണ്ടാഴ്ച ബാക്കിനിൽക്കെ ഇതുവരെ ശുചീകരണപ്രവർത്തനം തുടങ്ങിയിട്ടില്ല.

;’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button