Uncategorized

കരുതലിൻ്റെ കരങ്ങൾക്കായി; ഇന്ന് ലോക നഴ്‌സ് ദിനം

ഇന്ന് ലോക നഴ്‌സ് ദിനം. സമൂഹത്തിനായി നഴ്‌സുമാർ നൽകുന്ന വിലമതിക്കാനാകാത്ത സേവനവും ത്യാഗവും ഓർമപ്പെടുത്തിക്കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലോക നഴ്‌സ് ദിനം ആചരിക്കുന്നത്.

യുദ്ധമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് സൈനികരെ രക്ഷിച്ച വ്യക്തിയാണ് ഫ്ലോറൻസ് നൈറ്റിൻഗേൽ. ദുരന്തമുഖങ്ങളിലെല്ലാം ഒരുപോലെ കർമ്മനിരതരായി പ്രവർത്തിക്കുന്നവരാണ് നഴ്‌സുമാർ. കോവിഡ് കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖവും അവരുടേതായിരുന്നു. വൈറസിനെതിരായ പോരാട്ടത്തിൽ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും യഥാർത്ഥ അർത്ഥം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവരാണ് അവർ.
ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്ന ലോക സാഹചര്യത്തിനിടെ, “നമ്മുടെ നഴ്‌സുമാർ… നമ്മുടെ ഭാവി… ശാക്തീകരിക്കപ്പെട്ട നഴ്‌സുമാർ ജീവൻ രക്ഷിക്കുന്നു” എന്ന ഈ വർഷത്തെ നഴ്‌സ് ദിന പ്രമേയം വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ലോകത്ത് പിടിമുറുക്കുന്ന ഏത് മഹാമാരിയേയും നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും നേരിടാൻ കഴിയുന്നവരാണ് നഴ്‌സുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button