Uncategorized

‘എനിക്കുവേണ്ടി ആരും ഫ്ലക്‌സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ട്; വട്ടിയൂർക്കാവ് എംഎൽഎ ആയിരിക്കുക എന്നതാണിഷ്ടം’

തിരുവനന്തപുരം: തനിക്ക് ഒരു സ്ഥാനം കിട്ടണമെന്ന ആവശ്യവുമായി ആരും ഫ്ലക്‌സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ കണ്ടാല്‍ പരസ്യമായി തള്ളി പറയുമെന്നും വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. തനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ആദ്യം ചെയ്യുക പിണറായി സര്‍ക്കാര്‍ പൂട്ടിയ മെഡിക്കല്‍ കോളേജ് തുറക്കുകയെന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം പറയും എന്ന് അറിയില്ല. എന്റെ അഭിപ്രായം പറഞ്ഞു. എല്ലാവരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നോട് ഇനി പ്രത്യേകിച്ച് അഭിപ്രായം ചോദിക്കാന്‍ സാധ്യതയില്ല. പ്രഖ്യാപനം വൈകിയതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ അതൊക്കെ മറികടക്കാം. എനിക്ക് ഒരു വകുപ്പിലും പ്രത്യേകം താല്പര്യം ഇല്ല’, കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചകളെല്ലാം കഴിഞ്ഞു. തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല. സമയമെടുക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം വരണം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായും ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ചര്‍ച്ചയെല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാല്‍ മതി. സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.ടിവികെ നേതാവ് വിജയ്യുടെ തുടര്‍ച്ചയായ രാഷ്ട്രീയ പര്യടനങ്ങളെക്കുറിച്ച് മാത്രമല്ല, അപൂര്‍വ്വമായി മാത്രം തന്റെ പക്ഷം വിടുന്ന ഒരാളെക്കുറിച്ചും തമിഴ്നാട്ടിലെ രാഷ്ട്രീയ ഭൂപ്രകൃതി ചര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കരൂരിലെ ഒരു പൊതു റാലിയിലായാലും, കേരളത്തിലെ ഒരു സിനിമാ ഷൂട്ടിലായാലും, ചെന്നൈയിലെ ഉന്നത പരിപാടികളിലായാലും, വിജയ്യുടെ സ്വകാര്യ അംഗരക്ഷകനായ നയീം മൂസയുടെ ഉന്നത വ്യക്തിത്വം ഒരു പരിചിതമായ കാഴ്ചയായി മാറിയിരിക്കുന്നു.

വിജയിനൊപ്പം വലത്തും ഇടത്തും മൂന്നാം കണ്ണായി ഒപ്പമുള്ളത് ഒരു മലയാളിയാണ്. മാഹി സ്വദേശിയും താരത്തിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനുമായ നയീം മൂസ. ജോലിക്കായി വര്‍ഷങ്ങള്‍ക്കു മുന്‍പു ദുബായിലെത്തിയ നയീം പിന്നീട് ബോഡി ബില്‍ഡറായി. തുടര്‍ന്നാണു താരങ്ങളുടെ സുരക്ഷാ ജോലിയിലേക്കു കടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button