Uncategorized

ഉനൈസ് അപകടകാരി, വധശ്രമവും സ്ഫോടകവസ്തു എറിയലും കേസ്; കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കായംകുളം: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ കുളങ്ങരേത്ത് ചിറയിൽ വീട്ടിൽ ഉനൈസിനെയാണ് (28) ആറുമാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.

വധശ്രമത്തിന് പുറമെ സ്ഥാപനങ്ങൾക്ക് നേരെ സ്‌ഫോടകവസ്തു വലിച്ചെറിയൽ, നരഹത്യാശ്രമം തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള നടപടികൾ ഊർജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button