Uncategorized

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരി: രാത്രി കിടക്കുന്നതിന് മുൻപ് ശുചിമുറിയിലെത്തിയ ഗൃഹനാഥൻ കാണുന്നത് ക്ലോസറ്റിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന മൂർഖൻ പാമ്പിനെ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈൽ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാത്രി ശുചിമുറിയിൽ കയറിയ വീട്ടുടമയ്ക്ക് നേരെ മൂർഖൻ പാമ്പ് ചീറ്റിയെത്തിയതോടെ ഗൃഹനാഥൻ പുറത്തിറങ്ങി ആർആർടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സാഹസിക പരിശ്രമത്തിന് ഒടുവിൽ പിടികൂടി. ടോയ്ലെറ്റ് സീറ്റ് ഏറെക്കുറെ പൂർണമായി പൊളിച്ച് നീക്കിയ ശേഷമാണ് മൂർഖനെ പിടികൂടാൻ സാധിച്ചത്. ശുചി മുറിയിൽ ഇരിക്കാനായി പോയ അവസരത്തിൽ പാമ്പിൻ്റെ വാൽ പുറത്തു കാണുകയായിരുന്നു.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ ആർആർടി റസ്ക്യൂ അംഗമായ നാസർ കൈപ്പുറം സ്ഥലത്തെത്തിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.ഏതു സ്ഥലത്തും പാമ്പുകൾ കയറിപ്പറ്റാൻ സാധ്യതയുള്ളതിനാൽ സാധാരണ ക്ലോസറ്റ് ഉപയോഗിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് ആർ ആർ ടി അംഗം നാസർ കൈപ്പുറം പറഞ്ഞു.രാത്രി 11 മണിക്ക് പാമ്പിനെ പിടികൂടാൻ ആരംഭിച്ച ശ്രമം 12 മണി വരെ നീണ്ടുനിന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button