Uncategorized

കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ യദുവിന് അംഗത്വം നല്‍കി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവണമെന്നും പുതിയ സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും യദു പ്രതികരിച്ചു. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും യദു കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസിന് ശേഷമായിരുന്നു യദുവിനെ കെഎസ്ആര്‍ടിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 നാണ് ബസ് തടഞ്ഞ സംഭവം നടക്കുന്നത്. പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. യദു ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button