Uncategorized

സ്വർണവില ലഞ്ചിനുശേഷം കുതിച്ചുകയറി; വില ഇടിഞ്ഞപ്പോൾ വാങ്ങിക്കൂട്ടൽ ട്രെൻഡ്

സ്വർണവില ഉച്ചയ്ക്കുശേഷം കേരളത്തിൽ നടത്തിയത് രാവിലെ ഇടിഞ്ഞതിനേക്കാൾ വലിയ കുതിപ്പ്. രാജ്യാന്തരവില രാവിലെ ഔൺസിന് 4,480 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. ഉച്ചയ്ക്കുവില 4,530 ഡോളർ കടന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും വില മുന്നേറുകയായിരുന്നു.

കേരളത്തിൽ ഉച്ചയ്ക്ക് ഗ്രാമിന് 90 രൂപ ഉയർന്ന് വില 13,590 രൂപയായി. 720 രൂപ വർധിച്ച് 1,08,720 രൂപയാണ് പവൻവില. വിലയിടിഞ്ഞത് മുതലെടുത്തുള്ള വാങ്ങൽ താൽപ്പര്യം (ഡിപ്-ബയിങ്) തകൃതിയായത് ഉച്ചയ്ക്ക് വില കൂടാനിടയാക്കി.
എകെജിഎസ്എംഎയുടെ നിർണയപ്രകാരം ഉച്ചയ്ക്ക് 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ ഉയർന്ന് 11,230 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 245 രൂപ.

കെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 75 രൂപ ഉയർന്ന് 11,170 രൂപ. വെള്ളിക്ക് 245 രൂപ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button