Uncategorized
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊല്ലം താന്നിക്കമുക്ക് സ്വദേശിയും അഞ്ചാലുമൂട് ബ്ലോക്ക് സെക്രട്ടറിയുമായ നൗഷാദ് (56) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ സജീവ കോൺഗ്രസ് പ്രവർത്തകനായ പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി കുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു എന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത്രയും നാൾ പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന നൗഷാദിനെ പൊലീസ് തന്ത്രപരമായാണ് കുടുക്കിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.




