Uncategorized
മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ തമ്മിലിടിച്ച് അപകടം; മത്സ്യത്തൊഴിലാളിക്ക് പരുക്ക്

ആലപ്പുഴ:കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളങ്ങൾ തമ്മിലിടിച്ച് മത്സ്യത്തൊഴിലാളിക്ക് പരുക്ക്. പുന്നപ്ര കണ്ടത്തിൽ വീട്ടിൽ ബേബിയ്ക്ക് (58) ആണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ബേബിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആണ്ടിയാർ ദീപം വള്ളത്തിലെ തൊഴിലാളിയാണ്.




