Uncategorized
പാചകവാതക വില കൂട്ടി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 60 രൂപ

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചവാതക വില കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 913 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ.
വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ സിലിണ്ടറിന് 1883 രൂപയായി ഉയർന്നു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയിൽ വിലയെയും ഊർജഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വാണിജ്യ സിലിണ്ടറിന് വില വർധിച്ചത് ഹോട്ടൽ മേഖലയ്ക്കും വ്യവസായ സംരഭകർക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ പേരിൽ എണ്ണക്കമ്പനികൾ ലാഭമുണ്ടാക്കാൻ കേന്ദ്രസർക്കാർ സൗകര്യമൊരുക്കുന്നുവെന്ന് വ്യാപകമായ വിമർശനം ഉയർന്നുതുടങ്ങിയിട്ടുണ്ട്.




