Uncategorized
ഒ എല്‍ എക്സില്‍ സാധനങ്ങള്‍ വാങ്ങും, പിന്നീട് പണം നല്‍കാതെ മുങ്ങും, ഒടുവില്‍ അമ്പിളി പിടിയില്‍

ചേര്‍ത്തല : ഒ എല്‍ എക്സില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കബിളിപ്പിക്കുന്ന യുവതി റിമാന്‍ഡില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളിയെയാണ്(41) ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
ഒ എല്‍ എക്സില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ യുവാവിനെ കബളിപ്പിച്ച പരാതിയിലാണ് ഇവരെ പിടികൂടിയത്. പാതിരാപ്പള്ളി സ്വദേശിയായ യുവാവില്‍ നിന്ന് 47000 രൂപ വലവരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെയും കബിളിപ്പിച്ചതായാണ് കേസ്. മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ള ഇവര്‍ക്കെതിരെ 2025 ലും ചേര്‍ത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.




