Uncategorized

ഫോൺവഴി പടക്ക വിൽപന; കണ്ണൂരിൽ പിക്കപ്പ് വാനിൽ കടത്തിയ പടക്കശേഖരം പിടികൂടി

സുപ്രീം കോടതി വിധി ലംഘിച്ച് ഓൺലൈൻ വഴി വ്യാപക പടക്ക വിൽപ്പന എന്ന മനോരമ ന്യൂസ് ഇൻവെസ്‌റ്റിഗേഷൻ റിപ്പോർട്ടിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ ഒരു വാൻ നിറയെ കടത്താൻ ശ്രമിച്ച പടക്ക ശേഖരം പിടികൂടി.
തമിഴ്‌നാട് ശിവകാശിയിലെ അയ്യനാർ ക്രാക്കേഴ്‌സിൽ നിന്ന് പാഴ്‌സലുകൾ ആയി വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പടക്കങ്ങളാണ് വാൻ സഹിതം പിടികൂടിയത്. മതിയായ രേഖകൾ ഇല്ലാതെയായിരുന്നു പടക്കകടത്ത് എന്ന് പോലീസ് കണ്ടെത്തി.
ഫോൺ വഴി ബുക്ക് ചെയ്ത‌വർക്കാണ് പടക്കങ്ങൾ എത്തിച്ചു നൽകിയതെന്ന് ഡ്രൈവർ തമിഴ്‌നാട് സ്വദേശി കറുപ്പസാമി പോലീസിനോട് പറഞ്ഞു. മനോരമ ന്യൂസ് ബിഗ് ഇംപാക്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button