Uncategorized

മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം”; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറിനെ തള്ളി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ലെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവന യോഗത്തിന് വിളിച്ചതിൻ്റെ ഉപകാര സ്മ‌രണ മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഗാന്ധി കണ്ട സ്വപ്നം സിപിഐഎം ആണ് നടപ്പാക്കിയതെന്ന് മണിശങ്കറിന്റെ പ്രസ്താവനയെ രമേശ് ചെന്നിത്തല പരിഹസിച്ചു. ‘മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗാന്ധിയുടെ ദിശയില്‍ പുരോഗതി നേടിയ ഏക സംസ്ഥാനം കേരളമാണ്. പഞ്ചായത്തിരാജില്‍ കേരളം രണ്ടാം സ്ഥാനത്ത് ആണെങ്കിലും ഉടന്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് മണി ശങ്കര്‍ പറഞ്ഞു. ‘വിഷന്‍ 2031: വികസനവും ജനാധിപത്യവും’ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കറിന്റെ പ്രശംസ. പരിപാടിയില്‍ തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ അഭാവത്തില്‍ ഖേദിക്കുന്നുവെന്നും മണിശങ്കര്‍ പറഞ്ഞു.
ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഇതൊരു ദേശീയ പ്രാധാന്യമുള്ള സംസ്ഥാന സർക്കാർ ചടങ്ങായിട്ടും തന്റെ പാർട്ടി സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ താൻ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കമ്യൂണിസ്റ്റുകാർ അച്ചടക്കമുള്ളവരാണെന്ന മണി ശങ്കർ അയ്യർ പറഞ്ഞു. ഇൻഡ്യാ സഖ്യത്തിൽ കോൺഗ്രസും സിപിഐഎമ്മും ഉണ്ട്. എന്നാൽ കേരളത്തിൽ എതിർകക്ഷികളായി പോരാടുന്നത് എന്തുകൊണ്ടാണ് എന്ന് അറിയില്ലെന്നും ഒരു മലയാളി ആയിരുന്നെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും മണിശങ്കർ അയ്യർ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button