Uncategorized

‘ദേശീയഗാന’ത്തിനും ‘വന്ദേമാതര’ത്തിനും തുല്യപരിഗണന; കോൺഗ്രസ് ഒഴിവാക്കിയതും ചേർത്ത് പുതിയ മാർഗനിർദേശം

വന്ദേമാതരം സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണം. സർക്കാർ പരിപാടികളിലും സ്‌കൂൾ പ്രോഗ്രാമുകളിലും ദേശീയഗാനവും വന്ദേമാതരവും ആലപിക്കുന്നുണ്ടെങ്കിൽ ആദ്യം വന്ദേമാതരം അവതരിപ്പിക്കണമെന്നും നിർദേശമുണ്ട്.
പത്മ പോലെയുള്ള പുരസ്‌കാരദാന
ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന
മറ്റെല്ലാ ചടങ്ങുകളിലും വന്ദേമാതരം
നിർബന്ധമാണ്. രാഷ്ട്രപതി വരുന്ന
സമയത്തും പോകുന്ന സമയത്തും
വന്ദേമാതരം ആലപിക്കണമെന്നും
മാർഗനിർദേശത്തിൽ വ്യക്‌തമാക്കുന്നു.
അതേസമയം തിയേറ്ററുകളിൽ
നിർബന്ധമില്ലെന്നും ആഭ്യന്തര മന്ത്രാലയം
പറയുന്നു. 1937ൽ കോൺഗ്രസ് ഒഴിവാക്കിയ
നാലു പദ്യങ്ങൾ(STANZAS) ചേർത്ത് ആറു
പദ്യങ്ങളും ആലപിക്കണമെന്നാണ്
നിർദേശം.
കഴിഞ്ഞ വർഷവും ഇതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്ന പശ്ചാത്തലം കൂടി നോക്കുമ്പോൾ പുതിയ നിർദേശം വിവാദത്തിനു വഴിവക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുഹമ്മദലി ജിന്നയെ പിന്തുണയ്ക്കുന്ന നിലപാടാണ് അന്ന് വന്ദേമാതരവുമായി ബന്ധപ്പെട്ട നിലപാടിലൂടെ ജവഹർലാൽ നെഹ്റു സ്വീകരിച്ചതെന്ന് വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. പുതിയ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ രാജ്യത്തെ വലിയ രാഷ്ട്രീയചർച്ചകൾക്ക് കളമൊരുക്കുമെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button