Uncategorized

പുതുവൈപ്പിൽ യുവാക്കളെ മർദിച്ചെന്ന പരാതി; പ്രതി ചേർക്കപ്പെട്ട പൊലീസുകാർ ഒളിവിൽ

എറണാകുളം: പുതുവൈപ്പ് ബീച്ചിൽ യുവാക്കളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ട പൊലീസുകാർ ഒളിവിൽ. ഞാറയ്ക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർമാരായ മിറാഷ്, ശ്രീകാന്ത് എന്നിവരാണ് ഒളിവിൽ പോയത്. സംഭവത്തിൽ റൂറൽ എസ്പിയുടെ നിർദേശ പ്രകാരം മുളവുകാട് പോലീസ് കേസെടുത്തു.

ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നും ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലാണെന്നുമാണ് യുവാക്കൾ ആരോപിക്കുന്നത്.കൈവശം ഉണ്ടായിരുന്ന 4700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button