Uncategorized
നാടകപ്രദർശനവും സാംസ്ക്കാരിക സദസ്സും

ഇരിട്ടി:ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന പുസ്തക പ്രസാധന മായ ബാവലി പബ്ലിക്കേഷൻസിൻ്റെ പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തിരുവനന്തപുരം സംഘ കേളിയുടെ “ലക്ഷ്മണരേഖ ” ഇരിട്ടിയിൽ അരങ്ങേറി ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സദസ്സ് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.വിനോദ് കുമാർ ഉൽഘാടനം ചെയ്തു. ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം രക്ഷാധികാരി ഡോ.ജി.ശിവരാമകൃഷ്ണൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രശസ്തരായ ഡോ.ജി.ശിവരാമകൃഷ്ണൻ, ബേബി ഗാന്ധാര, ഏബൽ ജോൺ, ടി.പി.ഖാലിദ് എന്നിവരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സുമേഷ് ആദരിച്ചു.
പായം പഞ്ചായത്തംഗം ഹരിത, ഇരിട്ടി നഗരസഭ സ്റ്റാൻ്റിംങ് കമ്മിറ്റി അധ്യക്ഷൻ വി.പി.അബ്ദുൾ റഷീദ്, സന്തോഷ് കോയിറ്റി, കെ.കെ.ശിവദാസ് എന്നിവർ സംസാരിച്ചു




