Uncategorized

ട്വൻ്റി 20യിൽ കൂട്ടരാജി; സിപിഐഐഎമ്മിൽ ചേർന്ന് പ്രവർത്തകർ

കൊച്ചി: ബിജെപിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് ട്വൻ്റി 20യിൽ കൂട്ടരാജി. രാജിവച്ച പന്ത്രണ്ട് ട്വൻ്റി 20 പ്രവർത്തകരും സിപിഐഎമ്മിൽ ചേർന്നു. രാജി വച്ചെത്തിയ പ്രവർത്തകർക്ക് സിപിഐഎം പ്രാദേശിക നേതാവ് എ.കെ. നിസാറിൻ്റെ അദ്ധ്യക്ഷതയിൽ പള്ളിക്കുറ്റി ജംഗ്ഷനിൽ വച്ച് സ്വീകരണം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ട്വൻ്റി 20 യിൽ നിന്നും രാജിവച്ച് രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി മാറുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് സാബു ജേക്കബ് എൻഡിഎയിൽ ചേർന്ന വിവരം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്, സുരേഷ്, സാബു ജേക്കബ് എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖർ ഈ വിവരം പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button