Uncategorized
നടിയുടെ സങ്കടം ശരിവെക്കുന്ന നടപടി: ടിബി മിനിക്കെതിരായ ആരോപണത്തില്‍ ഹണി എം വർഗീസിന് വിമർശനം

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിചാരണയിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഡ്വ ടിബി മിനിക്കെതിരെ വിചാരണ കോടതി ജഡ്ജി ഉന്നയിച്ച ആരോപണങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് സാസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ. ടിബി മിനിക്കെതിരെ വാസ്‌തവവിരുദ്ധമായ ആരോപണങ്ങൾ ഉണയിക്കുകയും വ്യക്തി അധിക്ഷേപം നടത്തുകയും ചെയ്‌ത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് അധികാരപരിധി ലംഘിക്കുകയാണെന്നും സാംസ്കാരിക പ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിക്കുന്നു.




