Uncategorized

കാട്ടുപന്നികൾക്കെതിരേ തോക്കെടുത്ത് പയ്യാവൂരും മലപ്പട്ടവും

ശ്രീകണ്ഠപുരം : ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാകുകയുംചെയ്യുന്ന കാട്ടുപന്നികളെ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഷൂട്ടർമാരെ രംഗത്തിറക്കിയിരിക്കുകയാണ് പയ്യാവൂർ മലപ്പട്ടം പഞ്ചായത്ത് അധികൃതർ. പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് സ്വന്തമായി ഷൂട്ടർമാരുടെ പാനൽ രൂപവത്കരിച്ചാണ് കാട്ടുപന്നികളെ നേരിടാൻ ഇറക്കിയിരിക്കുന്നത്.

കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതിനൽകാൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സർക്കാർ നിയമിച്ചിരുന്നു. ഈ അധികാരം ഉപയോഗിച്ചാണ് പയ്യാവൂർ പഞ്ചായത്ത് ഉപയോഗിച്ചാണ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി പയ്യാവൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള തോക്ക് ലൈസൻസുള്ള എട്ട് ആളുകൾക്ക് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നൽകി ഉത്തരവിറക്കിയത്.

ഇത്തരത്തിൽ കൊല്ലുന്ന പന്നികളെ ശാസ്ത്രീയമായി മറവുചെയ്യേണ്ടത് ഷൂട്ടർമാരുടെ ചുമതലയാണ്.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ആക്രമണം കാരണം പയ്യാവൂരിൽ തന്നെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

പാടാംകവലയിൽ കാട്ടുപന്നി ആക്രമണം കാരണം ഒരു സ്ത്രീ മരിച്ച സാഹചര്യവുമുണ്ടായി.

ആവശ്യമെന്നുകണ്ടാൽ കൂടുതൽ ആളുകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.

:നിലവിൽ രാത്രിയും പുലർച്ചെയും കൂട്ടമായെത്തുന്ന പന്നികൾ കൃഷിയിടങ്ങൾ പൂർണമായും നശിപ്പിക്കുകയാണ്. വീട്ടുപറമ്പുകളിലെത്തി ചേമ്പ്, ചേന തുടങ്ങിയ കൃഷികൾ കുത്തിയിളക്കുകയാണ്. പന്നിശല്യത്തിനെതിരേ വയലുകളിൽ വെള്ളത്തുണി സ്ഥാപിച്ചും മറ്റും കർഷകർ പ്രതിരോധിക്കാൻ ശ്രമംനടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകാത്ത അവസ്ഥയാണ്. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തിയിരിക്കുന്നു. ശ്രീകണ്ഠപുരം നഗരസഭയിലെ കണിയാർവയൽ, കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. നഗരത്തോടുചേർന്നുള്ള ചെറിയ കാടുകയറിയ സ്ഥലങ്ങളിൽപോലും പന്നികൾ താവളമൊരുക്കിയതായി നാട്ടുകാർ പറയുന്നു.

നേരം ഇരുട്ടിയാൽ ഇവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button