Uncategorized

കയറ്റത്തിൽ നിന്ന് ടോറസ് ലോറി പിന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് പൂർണമായി തകർന്നു

ഇടുക്കി∙ നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ 10. 30 ഓടെയായിരുന്നു അപകടം. റോഡ് പണിക്കായി ലോഡ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. തമിഴ്നാട്ടിൽ നിന്നും മെറ്റലുമായി എത്തിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. കുത്ത് കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നോട്ട് ഉരുളുകയായിരുന്നു. വീട് പൂർണമായും തകർന്നു. 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉള്ളതായി വീട്ടുടമ പറയുന്നു. ലോറി ഓടിച്ച ഡ്രൈവർക്ക് നേരിയ പരുക്കുകൾ ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button