Uncategorized

കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!

തിരുവനന്തപുരം: ആഴക്കടലിൽനിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ പിടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്ക അറിയിച്ച് കേരളം രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി ആഴക്കടലിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യബന്ധനം നടത്തുന്നതിൽ ആശങ്കയുണ്ടെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി മീൻ പിടുത്തതിനായി കരടിൽ വരുത്തിയ മാറ്റത്തിൽ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.

കരട് ചട്ടത്തിലെ ആശങ്കകൾ പരിഹരിക്കുന്നതിനായി ക്ലോസ് തിരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. The Territorial Waters, Continental Shelf, Exclusive Economic Zone and Other Maritime Zones Act, 1976 (80 of 1976) നിയമത്തിലെ വകുപ്പ് 15 പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ മത്സ്യസമ്പത്ത് പരിശോധന, ചൂഷണം , സംരക്ഷണം, മാനേജ്മെന്‍റ് എന്നിവയ്ക്കായി Drafts Rules for Sustainable Harnessing of Fisheries in the Exclusive Economic Zone of India, 2005 എന്ന കരട് കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആരോപണം. വൻകിട കമ്പനികളുടെ യാനങ്ങൾ ഉപയോഗിച്ച് ആഴക്കടിൽ മത്സ്യബന്ധനം നടത്തുകയാണ് കേന്ദ്ര നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button