Uncategorized

പരാതികൾ പലതും നൽകി ആരും ഗൗനിച്ചില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്ത് സ്ത്രീകൾ, സംഭവം യുപിയിൽ; വീഡിയോ

ഇന്ത്യയിലെ പല പ്രദേശങ്ങളിലും മദ്യ വില്പനശാലകൾ സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിൽ മദ്യവിൽപ്പന ശാലയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അവിടുത്തെ സ്ത്രീകൾ വലിയ പ്രതിഷേധം അഴിച്ചു വിട്ടു. ഗ്രാമത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകൾ ബുധനാഴ്ച പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവർ മദ്യശാല ഏതാണ്ട് പൂർണ്ണമായും അടിച്ച് തകർത്തു.

പരാതികൾ ഏറ്റില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്തു
ആഗ്ര- ജയ്പൂർ ഹൈവേയിൽ കിരാവലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. പ്രതിഷേധം അക്രമാസക്തമായതോടെ സ്ത്രീകൾ കടയ്ക്കുള്ളിൽ കയറി മദ്യക്കുപ്പികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. റോഡിലിട്ട് കുപ്പികൾ ഓരോന്നായി തല്ലി തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കടയുടെ ബോർഡും സ്ത്രീകൾ അടിച്ച് തകർത്തു. സ്ത്രീകൾ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചെത്തിയതോടെ ജീവനക്കാരൻ കടയുടെ ഉള്ളിൽ കയറി വാതിലടച്ചു.

recommended by

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button