Uncategorized

ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച് അബിൻ വർക്കി

ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീട് എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോ‍ഴാണ് അവഹേളിച്ചു കൊണ്ടുള്ള അബിൻ വർക്കിയുടെ മറുപടി. വയനാടിനായി ഡിവൈഎഫ്ഐ കൊടുത്തത് പാർട്ടി അക്കൗണ്ടിലേക്ക് തിരികെ വരുമെന്നാണ് അവഹേളിച്ചത്.

വയനാട്ടിൽ സർക്കാർ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളെയും അവഹേളിച്ചു. ഒരു വീടുപോലും കൊടുക്കാത്ത യൂത്ത് കോൺഗ്രസിന്‍റെ നേതാവാണ് ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്ന് ആരോപിച്ചത്.

വയനാട്ടിൽ വീട് നിർമ്മിക്കാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് ലക്ഷങ്ങൾ പിരിവെടുത്ത് കോടികൾ തട്ടിയിരുന്നു. ഭൂമി ലഭ്യമാകാത്തതാണ് നിർമ്മാണം വൈകാൻ കാരണമെന്ന വാദവുമായി രാഹുലിന് പകരമെത്തിയ ഒ ജെ ജനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രഖ്യാപനം നടത്തി ഒന്നര വര്‍ഷമായിട്ടും പ്രാരംഭ നടപടികള്‍ പോലും ആരംഭിക്കാത്തതും പിരിച്ച കോടികള്‍ എവിടെയെന്ന ചോദ്യവും യൂത്ത് കോൺഗ്രസ് നേതൃത്വത്തെ കു‍ഴക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button