കര്‍ണാടകയില്‍ അധികാരകൈമാറ്റം? പദവികള്‍ പിതൃസ്വത്തല്ലെന്ന് സിദ്ധരാമയ്യ; ഡി.കെ ഡല്‍ഹിക്ക്

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ അധികാരകൈമാറ്റത്തിനു അരങ്ങൊരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത്. ഇക്കാര്യം വിശ്വസ്ത എം.എല്‍.എയോടു മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നതു പുറത്തായതു വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്. അതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇന്നു സ്വകാര്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്‍മാരെ ഡി.കെ. കണ്ടേക്കുമെന്ന റിപ്പോര്‍ട്ടകളാണ് അധികാരക്കൈമാറ്റ ചര്‍ച്ച കൊഴുപ്പിക്കുന്നത്.
പ്രാതല്‍ നയന്ത്ര ചര്‍ച്ചകളില്‍ ഇരുവരും നിലപാടുകളില്‍ ഉറച്ചുനിന്നിരുന്നു. ഒറ്റകെട്ടാണെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്ന ഇരുവരും പക്ഷേ വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നിലെത്തിച്ചു. തൊട്ടുപിറകെയാണ് പദവികള്‍ പിതൃസ്വത്തല്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും വിദാനസൗദയില്‍ വച്ചു വിശ്വസ്തനോടു മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്ന ഓഡിയോ പുറത്തായത്.




